തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷുഹൈബിെൻറ കൊലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.ഐയെ എല്‍പിക്കണമെന്നാവശ്യപ്പെടുന്ന മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി. സി.പി.എമ്മിെൻറ ഉന്നതതലങ്ങളില്‍ നടന്ന വന്‍ ഗൂഢാലോചനയുടെ ഫലമാണ് ഈ കൊലപാതകമെന്ന് കത്തില്‍ ആരോപിക്കുന്നു. ഷുഹൈബിനോട് സി.പി.എമ്മിനുള്ള രാഷ്ട്രീയ വിരോധവും തീരാത്ത കുടിപ്പകയും അസഹിഷ്ണുതയുമാണ് കൊലപാതകത്തിന് കാരണമെന്ന് വിശ്വസിക്കുന്നതായും കത്തില്‍ പറയുന്നു.
കൊലപാതകം കഴിഞ്ഞ് 10 ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴയുന്നത് സി.പി.എമ്മിെൻറ ഇടപെടല്‍ കാരണമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെത്തുന്നതിനും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിനും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസന്വേഷണത്തിനെ അട്ടിമറിക്കുന്നതിനാണ് ഭരണത്തിലിരിക്കുന്ന സി.പി.എം ശ്രമിക്കുന്നത്.
പൊലീസ് അറസ്റ്റ് ചെയ്തെന്ന് അവകാശപ്പെട്ടുന്ന രഞ്ജിത് രാജ്, ആകാശ് എന്നീ പ്രവര്‍ത്തകരെ നേതാക്കള്‍ പൊലീസില്‍ ഹാജരാക്കുകയായിരുെന്നന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത് സി.പി.എമ്മുമായി പ്രതികള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. ഈ ബന്ധം സ്വതന്ത്രമായ കേസന്വേഷണത്തിന് തടസ്സമാകും.
കേസന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയില്‍ പൊലീസ് സേനയിലെ ഒരുവിഭാഗം കേസ് വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതായി ജില്ല പൊലീസ് മേധാവി ഉന്നത പൊലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ജില്ല പൊലീസ് സൂപ്രണ്ട് അവധിയിലും പോയി. സി.പി.എം കേന്ദ്രങ്ങളില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതിനാലാണ് പൊലീസിന് അവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തത്. ഇതുള്‍പ്പെടെ 10 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് എത്രയും പെട്ടെന്ന് സി.ബി.െഎയെ എല്‍പിക്കാൻ നടപടി ഉണ്ടാകണമെന്ന് അവര്‍ കത്തില്‍ ആവശ്യെപ്പട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.