കൊല്ലം: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടക്കൽ ഐരക്കുഴി കൊച്ചുതോട്ടം മുക്ക് ത െക്കടത്തു വീട്ടിൽ ഷിബു-സന്ധ്യ ദമ്പതികളുടെ ഏകമകൾ ശ്രീലക്ഷ്മി(18)യാണ് മരിച്ചത്. കൊല്ലം കപ്പലണ്ടി മുക്കിനടുത്തുള ്ള ഫ്ലൈ വിങ് എന്ന സ്ഥാപനത്തിലെ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.
പോളയത്തോട് റെയിൽവെ ഗേറ്റിനടുത്തുള്ള എസ്.എൻ.വി സദനത്തിലാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ശ്രീലക്ഷ്മി ഇവിടെയാണ് താമസം. ഒരു മുറിയിൽ മൂന്നു പേരാണ് താമസിച്ചിരുന്നത്. ഇവരിൽ രണ്ടു പേർ ഞായറാഴ്ച വീട്ടിൽ പോയിരിക്കുകയായിരുന്നു. ശ്രീലക്ഷമി മാത്രമാണ് ഞായറാഴ്ച രാത്രിയിൽ മുറിയിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീലക്ഷ്മിയെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ഹോസ്റ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് കൊല്ലം ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏവിയേഷൻ ഒന്നാം വർഷ പരീക്ഷ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് സംഭവം. ശ്രീലക്ഷ്മിയുടെ പിതാവ് ഷിബു ഗൾഫിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.