മേത്തല: വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഉടൻ നോട്ടീസ് നൽകുമെന്ന ബാങ്ക് അധികൃതരുടെ മു ന്നറിയിപ്പിനെ തുടർന്ന് ജപ്തി ഭയന്ന് വീട്ടമ്മ ജീവനൊടുക്കി. മേത്തല കണ്ടംകുളം കനാൽ പ രിസരത്ത് വാടകക്ക് താമസിക്കുന്ന ചെന്നറ പ്രദീപിെൻറ ഭാര്യ ബിജുവാണ് (45) ആത്മഹത്യ ശ്രമ ത്തിനൊടുവിൽ തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്.
തൃശൂർ ജില്ല സഹകരണ ബാങ്കിൽ നിന്നും ഏതാനും വർഷം മുമ്പ് മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തെങ്ങ് കയറ്റ തൊഴിലാളിയായ പ്രദീപെൻറ തുഛമായ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടക്കുന്നതിനിടെയാണ് മകളുടെ വിവാഹം ശരിയായത്. ഇതേത്തുടർന്ന് സ്വന്തം വീട് പണയപ്പെടുത്തി കിട്ടിയ പണവും മറ്റും ഉപയോഗിച്ച് മകളുടെ വിവാഹം നടത്തി. പിന്നീട് കനാൽ പരിസരത്ത് ചെറിയ വീട് വാടകക്ക് എടുത്ത് താമസവും തുടങ്ങി.
വീട്ടുവാടകയും കുടുംബ ചെലവും മറ്റും താങ്ങാനാകാതായതോടെ ബാങ്കിലേക്കുള്ള തിരിച്ചടവ് മുടങ്ങി. പണം തിരിച്ചുപിടിക്കാനുള്ള നടപടി ബാങ്കും ആരംഭിച്ചു. ഇടയ്ക്കിടെ ബാങ്കിൽ നിന്ന് വീട്ടിലെത്തി വായ്പ അടക്കാൻ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മാനസിക സമ്മർദത്തിലായ ബിജു വ്യാഴാഴ്ച രാവിലെ വാടക വീട്ടിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചു.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രവീണ, പ്രജിത്ത്. മരുമകൻ: വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.