കുട്ടനാട്ടില്‍ നാളെ കാര്‍ഷിക ഹര്‍ത്താല്‍

ചങ്ങനാശ്ശേരി: കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കര്‍ഷകര്‍ തിങ്കളാഴ്ച കുട്ടനാട്ടില്‍ കാര്‍ഷിക ഹര്‍ത്താല്‍ നടക്കും. രാവിലെ 10മുതല്‍ ഉച്ചക്ക് ഒന്നുവരെ കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ നെൽചാക്കുകള്‍ അടുക്കിവെച്ച് മങ്കൊമ്പ് പാഡി ഓഫിസിനുമുന്നില്‍ ധര്‍ണനടത്തും.

നെടുമുടി, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ അയ്യായിരത്തിൽ പരം ഏക്കറിലെ നെല്ല് പാടങ്ങളില്‍ കിടന്ന് നശിക്കുകയാണ്. നെല്ലി​െൻറ ഗുണനിലവാരം മോശമാണെന്ന കാരണം പറഞ്ഞ് 10 മുതല്‍ 30 കിലോവരെ കിഴിവാണ് മില്ലുകൾ ആവശ്യപ്പെടുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് കുട്ടനാട് വികസനസമിതി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - sunday agricultural harthal in kuttanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.