കോഴിക്കോട്: മഹല്ലുകളിലും സ്ഥാപനങ്ങളിലും പുതുതായി തർക്കങ്ങളുണ്ടാക്കില്ലെന് ന് സുന്നി െഎക്യചർച്ചയിൽ ധാരണ. ഇരുവിഭാഗം സമസ്തയുടെയും കേന്ദ്ര മുശാവറകളുടെ തീരുമാനപ്രകാരം നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലാണ് െഎക്യത്തിന് കരുത്തുപകരുന്ന തീരുമാനം.
കോഴിക്കോട്ട് വ്യാഴാഴ്ച നടന്ന ചർച്ചയിൽ സമസ്ത ഒൗദ്യോഗിക വിഭാഗത്തെ പ്രതിനിധാനംചെയ്ത് ഡോ. ബഹാഉദ്ദീൻ നദ്വി, മുക്കം ഉമർ ഫൈസി, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എ.പി. വിഭാഗത്തിൽനിന്ന് വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ സംബന്ധിച്ചു. സുന്നി മസ്ലഹത്ത് സമിതി കൺവീനർ ഡോ. ഇ.എൻ. അബ്ദുല്ലത്തീഫ് ചർച്ചക്ക് കാർമികത്വം വഹിച്ചു.
െഎക്യത്തിന് മുന്നോടിയായി മഹല്ലുകളിലും സ്ഥാപനങ്ങളിലും ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഇരുവിഭാഗവും ശ്രദ്ധിക്കും. മഹല്ലുകളിൽ നിലവിലെ സ്ഥിതിയിൽ മാറ്റംവരുത്തുകയോ പ്രശ്നം സൃഷ്ടിക്കുകയോ ചെയ്യരുത്. ഇതിന് വിരുദ്ധമായി ഏതെങ്കിലും മഹല്ലിൽ പ്രശ്നങ്ങൾ ഉടലെടുത്താൽ നേതാക്കൾ ഇടപെട്ട് പൂർവസ്ഥിതി പുനഃസ്ഥാപിക്കാനും തീരുമാനമായി.
െഎക്യചർച്ച നടക്കുന്ന സാഹചര്യത്തിൽ മഹല്ലുകളിൽ അനൈക്യവും കുഴപ്പവുമുണ്ടാക്കരുതെന്ന് ഇരുവിഭാഗത്തിെൻറയും സമുന്നത നേതാക്കളായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ഇ. സുലൈമാൻ മുസ്ലിയാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ചർച്ച നടന്നു കൊണ്ടിരിക്കെ ചില മഹല്ലുകളിൽ കുഴപ്പമുണ്ടായതിൽ നേതാക്കൾ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.