തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസവകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ജില്ല- ജനറല്‍ ആശുപത്രികളിലും ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതോടെ മെഡിക്കല്‍ കോളജുകളിലേതുപോലെ ഗുണനിലവാരമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ ആരോഗ്യവകുപ്പിെൻറ ആശുപത്രികളിലും ലഭ്യമാകും.
ആരോഗ്യവകുപ്പിലെ സൂപ്പര്‍ സ്പെഷാലിറ്റി യോഗ്യതയുള്ള ഡോക്ടർമാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക കേഡറിന് രൂപം നല്‍കിയത്. മെഡിസിന്, സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങൾ അടങ്ങിയതാണ് സ്പെഷാലിറ്റി കേഡര്‍. താലൂക്ക് ആശുപത്രി മുതലുള്ള ആശുപത്രികളില്‍ സ്പെഷാലിറ്റി കേഡറുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം, കമ്യൂണിറ്റി ഹെല്‍ത്ത് സെൻറര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാനാണ് ജനറല്‍ കേഡര്‍ തസ്തിക സൃഷ്ടിച്ചത്. ഇത് കൂടാതെയാണ് സൂപ്പര്‍ സ്പെഷാലിറ്റി കേഡർ.
ബിരുദാനന്തരബിരുദശേഷം വിവിധ വിഷയങ്ങളില്‍ ഡി.എം, എം.സി.എച്ച്, തത്തുല്യ ഡി.എന്‍.ബി യോഗ്യതയുള്ളവരെ ഉള്‍പ്പെടുത്തിയാണ് 16 സൂപ്പര്‍ സ്പെഷാലിറ്റി തസ്തിക സൃഷ്ടിച്ചത്. സൂപ്പര്‍ സ്പെഷാലിറ്റി യോഗ്യത നേടിയ തീയതി മാനദണ്ഡമാക്കിയാണ് സീനിയോറിറ്റി കണക്കാക്കുന്നത്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലായി ചീഫ് കണ്‍സള്‍ട്ടൻറ്, സീനിയര്‍ കണ്‍സള്‍ട്ടൻറ്, കണ്‍സള്‍ട്ടൻറ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.