തിരുവനന്തപുരം: മാർജിൻഫ്രീ ഉൾപ്പെടെ ഹൈപ്പർമാർക്കറ്റുകളിൽ 100 ചതുരശ്രമീറ്ററിന് ആറുപേർ എന്ന നിലയിൽമാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളിൽ നിയോഗിക്കാവൂ.
കടകൾക്കു മുന്നിൽ സാമൂഹിക അകലം പാലിച്ച് വൃത്തം വരക്കേണ്ടതാണ്. ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. വൃത്തം വരച്ച് കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിർത്തേണ്ട ഉത്തരവാദിത്തം കട ഉടമകൾക്കായിരിക്കും. ബാങ്കുകൾ മുതലായ സ്ഥാപനങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.