ഹാദിയ കേസ്​: രേഖകൾ ഹാജരാക്കണമെന്ന്​ സുപ്രീം​കോടതി

ന്യൂഡൽഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട്​ എല്ലാ രേഖകളും ഒരാഴ്​ചക്കകം ഹാജരാക്കണമെന്ന്​ സുപ്രീംകോടതി. കേസ്​ അന്വേഷിക്കുന്ന എൻ.​െഎ.എ സംഘത്തിനാണ്​ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്​. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയിൽ പിതാവിന്​  നോട്ടീസ്​ അയക്കാന​ും ഉത്തരവിട്ടിട്ടുണ്ട്​​. കോടതി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിർദേശമുണ്ട്​.

സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം ഇ​സ്​​ലാം സ്വീ​ക​രി​ച്ച്​ ത​ന്നെ വി​വാ​ഹം ചെ​യ്​​ത കോ​ട്ട​യം വൈ​ക്കം ടി.​വി പു​രം ദേ​വി​കൃ​പ​യി​ലെ ഹാ​ദി​യ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന്​ വി​ട്ടു​കി​ട്ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ്​ ചി​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ലെ ശ​ഫി​ൻ ജ​ഹാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജിയിലാണ്​ കോടതി നടപടി.

ശ​ഫി​ൻ ജ​ഹാ​നു വേ​ണ്ടി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ക​പി​ൽ സി​ബ​ൽ, അ​ഡ്വ. ഇ​ന്ദി​ര ജ​യ്​​സി​ങ്​​ എ​ന്നി​വ​രും ഹാ​ദി​യ​യു​ടെ പി​താ​വി​ന്​ വേ​ണ്ടി മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൽ രോ​ഹ​ത​​ഗി​യും കോടതിയിൽ ഹാജരായി. 

Tags:    
News Summary - supreme court on hadiya case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.