കൊച്ചി: പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിെൻറ എട്ടു കോടിയിലേറെ രൂപ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പ ണം തടയൽ നിയമപ്രകാരമാണ് നടപടി. െകാച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും 13 വസ്തു വകകൾ, നാലു വാഹനങ്ങൾ, അക്കൗണ്ടിലുണ്ടായിരുന്ന 23 ലക്ഷം രൂപ എന്നിവ അടക്കം 8.80 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് സൂരജിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അടുത്തിടെ സൂരജ് സർവിസിൽനിന്ന് വിരമിച്ചതിനാൽ തുടർ നടപടി എൻഫോഴ്സ്മെൻറിന് കൈമാറി. വിരമിച്ച വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടാൻ വിജിലൻസിന് നിയമ തടസ്സമുള്ളതിനാലായിരുന്നു ഇത്. കണ്ടുകെട്ടിയ വാഹനങ്ങൾ സൂരജിെൻറ പേരിലും ബന്ധുക്കളുടെ പേരിലും രജിസ്റ്റർ ചെയ്തവയാണ്.
സൂരജ് 2004 ജനുവരി ഒന്ന് മുതല്‍ 2014 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ വൻതോതിൽ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിെൻറ തുടർച്ചയായി എറണാകുളം കലൂര്‍ ഫ്രീഡം റോഡ്, വെണ്ണല, വാഴക്കാല, ഇടക്കൊച്ചി എന്നിവിടങ്ങളിൽ ഭാര്യയുടെ പേരില്‍ വാങ്ങിയ ഒരേക്കര്‍ നാല് സെൻറ് സ്ഥലവും ഗോഡൗണുകളും എളമക്കരയിലെ ബഹുനില കെട്ടിടവും മകെൻറ പേരില്‍ ഇടപ്പള്ളി, പീരുമേട് എന്നിവിടങ്ങളില്‍ വാങ്ങിയ 30 സെൻറ് സ്ഥലം, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലെ എളമക്കരയില്‍ രണ്ട് ഇടങ്ങളിലായി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടങ്ങള്‍, മകളുടെ പേരില്‍ പീരുമേട്, ഇടപ്പള്ളി, ആലുവ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള 1.14 ഏക്കർ സ്ഥലം, എളമക്കരയിലെ ഫ്ലാറ്റ്, മറ്റൊരു മകെൻറ പേരില്‍ കടുങ്ങല്ലൂര്‍, ആലുവ ഈസ്റ്റ് വില്ലേജ് പരിധികളിലും പീരുമേട്ടിലുമായി വാങ്ങിയ 55 സെൻറ് സ്ഥലം എന്നിവയുടെ ക്രയവിക്രയം കോടതി മരിവിപ്പിച്ചിരുന്നു.
ഇതിലുൾപ്പെട്ട വസ്തുവകകളാണ് കണ്ടുകെട്ടിയത്.
യഥാർഥത്തിൽ സമ്പാദിക്കാവുന്നതിനെക്കാൾ 314 ഇരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചെന്നായിരുന്നു ആരോപണം. ഡെപ്യൂട്ടി കലക്ടർ, കലക്ടർ, പൊതുമേഖല സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ തുടങ്ങി പല പദവികളും വഹിച്ച ശേഷമാണ് സൂരജ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.