തൃശൂർ: എക്സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന രീതിയിൽ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു. കേരളത്തിൽ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും.
തൃശൂരിൽ 16000ത്തോളം വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്ക്. ആദ്യം എൽ.ഡി.എഫും പിന്നീട് യു.ഡി.എഫും ലീഡ് ചെയ്ത മണ്ഡലത്തിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് നില ഉയർത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. മുൻമന്ത്രി കൂടിയായ സുനിൽ കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
തിരുവനന്തപുരത്ത് ശശി തരൂർ 1910 വോട്ടുകൾക്ക് മുന്നിലാണ്. കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ. രാഘവന്റെ ലീഡ് 10000 കടന്നു. കൊല്ലത്ത് പ്രേമചന്ദ്രനാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.