വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ​ വാഹനങ്ങൾ രജിസ്​റ്റർ ചെയ്​ത കേസ്​: സുരേഷ്​ ഗോപി കോടതിയിൽ ഹാജരായി

കൊച്ചി: വ്യാജരേഖ ചമച്ച്​ പുതു​ച്ചേരിയിൽ താമസക്കാരനാണെന്ന രീതിയിൽ ആഡംബര വാഹനങ്ങൾ രജിസ്​റ്റർ ചെയ്​ത കേസിൽ നടനും രാജ്യസഭ എം.പിയുമായ സുരേഷ്​ ഗോപി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. എറണാകുളം അഡീഷനൽ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ (എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക) കോടതിയിൽ ഹാജരായാണ്​ സുരേഷ്​ ഗോപി ജാമ്യമെടുത്തത്​.

പുതു​ച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡി കാറുകളാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. ഇവ രണ്ടും വ്യാജ വിലാസത്തിലാണ് രജിസ്​റ്റർ ചെയ്​തതെന്നായിരുന്നു അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചി​െൻറ കണ്ടെത്തല്‍.

പുതു​ച്ചേരി കാർത്തിക അപ്പാർട്ട്മെൻറില്‍ വാടകക്ക്​ താമസിക്കുന്നുവെന്ന് വിലാസമുണ്ടാക്കിയാണത്രേ വാഹനങ്ങൾ രജിസ്​റ്റർ ചെയ്​തത്​. കേസ്​ ഫെബ്രുവരി 10 ലേക്ക്​ മാറ്റി. അന്ന്​ സുരേഷ്​ ഗോപി വിടുതൽ ഹരജി നൽകുമെന്നാണ്​ സൂചന. 

Tags:    
News Summary - Suresh Gopi appears in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.