ശബരിമലയെന്നത് സ്ഥലപേര്; കലക്ടർക്ക് സുരേഷ്ഗോപിയുടെ മറുപടി

തൃശൂർ: മത പരാമർശം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തിൽ തൃശൂർ ലോക്​സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപി ജില്ല വരണാധികാരി കൂടിയായ കലക്ടർ ടി.വി.അനുപമക്ക് വിശദീകരണം നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ്ഗോപി മറുപടിയിൽ വ്യക്തമാക്കി. താൽക്കാലിക വിശദീകരണമാണ് നൽകിയത്. വിശദമായ മറ ുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നും സുരേഷ്ഗോപി വിശദീകരണത്തിനൊപ്പം അപേക്ഷ നൽകിയിട്ടുണ്ട്.

ശബരിമല ക്ഷേത്രം, അയ്യപ്പൻ തുടങ്ങിയ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ല. ശബരിമലയെന്നത് സ്ഥലത്തി​​െൻറ പേരാണ്. ജാതിയോ, മതമോ, മത ചിഹ്നമോ, ദൈവത്തി​​െൻറ പേരോ ഉപയോഗിച്ച് വോട്ട് തേടിയിട്ടില്ല. മതസ്പർധയുണ്ടാക്കുന്ന വിധത്തിലുള്ള പരാമർശം ഉണ്ടായിട്ടില്ലെന്നും സുരേഷ്ഗോപി മറുപടിയിൽ വിശദീകരിച്ചു. അനുവദിച്ച സമയം അവസാനിക്കാനിരിക്കെയാണ് സുരേഷ്ഗോപി കലക്ടർക്ക് മറുപടി നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്​ച തൃശൂർ തേക്കിൻകാട് മൈതാനിയിൽ എൻ.ഡി.എ റോഡ്ഷോയോടനുബന്ധിച്ച് നടന്ന കൺവെൻഷനിലാണ് ശബരിമല പരാമർശിച്ചുള്ള വിവാദ പ്രസംഗം സുരേഷ്ഗോപി നടത്തിയത്. ഇതിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രഥമദൃഷ്​ട്യ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്ന് കാണിച്ചാണ് കലക്ടർ വിശദീകരണം തേടി നോട്ടീസ് അയച്ചത്. 48 മണിക്കൂറിനകം മറുപടി നൽകാനായിരുന്നു നിർദേശം.

ബി.ജെ.പി കേന്ദ്രനേതൃത്വമാണ് സുരേഷ്ഗോപിക്ക് വേണ്ടി മറുപടി നിർദേശങ്ങൾ നൽകിയത്. നിയമവിദഗ്ധരുടെ പ്രത്യേക സംഘമാണ് വിശദീകരണം തയാറാക്കിയത്. കേന്ദ്രം തയാറാക്കിയ വിശദീകരണത്തി​​െൻറ പകർപ്പ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതാണ് കലക്ടർക്ക് കൈമാറിയത്.

വിശദമായ വിശദീകരണത്തിനായി പരിശോധിച്ച വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നും സുരേഷ്ഗോപി കലക്ടർക്ക് നൽകിയ മറുപടിയിൽ ആവശ്യപ്പെടുന്നുണ്ട്. വിശദീകരണത്തിലെ തുടർനടപടികൾ പരിശോധിച്ച് നിയമ നടപടികൾ അടക്കമുള്ളവയിലേക്ക് കടക്കുമെന്ന് സുരേഷ്ഗോപി പറഞ്ഞു.
Tags:    
News Summary - Suresh Gopi explanation- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.