തൃപ്രയാർ: ശബരിമല അയ്യപ്പെൻറ പേരിൽ വോട്ട് ചോദിച്ച് വിവാദത്തിലായ തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗ ോപി ൈദവത്തിെൻറ പേരിൽ ‘വോട്ടുറപ്പിച്ച്’പുതിയ വിവാദത്തിൽ. ചൊവ്വാഴ്ച നാട്ടിക നിയോജകമണ്ഡലത്തിലെ പര്യട നത്തിന് തുടക്കമിട്ട തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് നടത്തിയ പ്രസംഗത്തിലാണ് ‘ശ്രീരാമസ്വാമിയെ സാ ക്ഷി നിർത്തി, ആഞ്ജനേയനെ സാക്ഷി നിർത്തി ഞാൻ പറയുന്നു, 23ന് നിങ്ങൾക്ക് എനിക്ക് വോട്ടു ചെയ്യേണ്ടി വരും’ എന്ന് പറഞ്ഞത്.
തൃശൂരിലെ പ്രസംഗത്തിെൻറ പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നോട്ടീസിന് താൽക്കാലിക വിശദീകരണം നൽകുകയും വിശദമായ മറുപടി നൽകാൻ സമയം ആവശ്യപ്പെടുകയും ചെയ്തിരിക്കെയാണ് പുതിയ പ്രശ്നം.
കെട്ടിയിറക്കപ്പെട്ട എം.പി എന്ന എതിരാളികളുടെ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കുേമ്പാഴാണ് സുരേഷ് ഗോപി വിവാദ പരാമർശം നടത്തിയത്. രാജ്യസഭാംഗം എന്ന നിലയിൽ താൻ ചെയ്ത കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തിയാൽ 23ന് നിങ്ങൾ എനിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിൽ വികസം നടത്താൻ നരേന്ദ്ര മോദിക്ക് തന്നെ കെട്ടിയിറക്കിയ എം.പിയാക്കേണ്ടി വന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴ ബണ്ട്, കിരീടം പാലം റോഡ് എന്നിവ താൻ ചെയ്ത കാര്യങ്ങളിൽ ചിലത് മാത്രം. വർഷങ്ങളായി ചെയ്യാതിരുന്നവയാണിത്. കേരളത്തിെൻറ സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ. ഇവിടെനിന്ന് നെറ്റിപ്പട്ടം കെട്ടി കൊമ്പുകുലുക്കി എന്നെ നിങ്ങൾ പാർലമെൻറിലെത്തിക്കണം. അതിനുവേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.