കോഴിക്കോട്: താൻ അഴിമതിക്കെതിരെ പോരാടുന്ന നരേന്ദ്ര മോദിയുടെ ശിഷ്യനാണെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി എം.പി. കോഴിക്കോട് കോർപറേഷനിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാലും മോദിയുടെ ശിഷ്യനെന്ന് പറയാൻ അഭിമാനമേയുള്ളൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
''ശ്രീനാരായണ ഗുരുദേവെൻറ ചെമ്പഴന്തിയിലെ കുടുംബവീട്ടിൽ ഇപ്പോഴും ചാണകംമെഴുകിയ തറയാണ്. ഇതൊന്നും വേദിയിൽ പറയേണ്ടതല്ല. പക്ഷേ ചില വൃത്തികെട്ട ജന്മങ്ങൾ വൃത്തികെട്ട ഭരണത്തിനുവേണ്ടി നാടിെൻറ അന്തസത്തയും സംസ്കാരവും തകർക്കുന്ന വാക് ചാതുരി ഉപയോഗിക്കുകയാണ്''
''ആയിരം പഞ്ചായത്ത് ഞങ്ങൾക്ക് തരൂ. 48 വർഷം ഭരിച്ചിട്ടും ഇപ്പോഴും കുടിവെള്ളം നൽകാമെന്നാണ് കോഴിക്കോട് കോർപറേഷൻ ഭരിക്കുന്ന ഇടതൻ പറയുന്നത്. അഴിമതി രഹിത ഭരണമാണ് മോദിയുടെ നേതൃത്വത്തിൽ ആറാം വർഷത്തിലേക്ക് കടക്കുന്നത്. കോഴിക്കോട് കോർപറേഷനിൽ ഞങ്ങൾക്ക് സീറ്റ് തന്നാൽ എങ്ങനെ ഭരിക്കണമെന്ന് കാണിച്ചുതരാം'' -സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.