ആളാവാൻ വരരുത്; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി

കൊച്ചി: തൃശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയപ്പോൾ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി. വനിത മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ടി.വി മാധ്യമപ്രവർത്തകയോടാണ് സുരേഷ് ഗോപി ആളാവാൻ നോക്കേണ്ട എന്ന് കയർത്ത് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.

''ആളാവാന്‍ വരരുത്...കോടതിയാണ് നോക്കുന്നത്. അവര് നോക്കിക്കോളും. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വക്താവ് ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ പറയൂ. അവരോട് പുറത്തുപോകാന്‍ പറ...'' എന്നാണ് സുരേഷ്​ ഗോപി പറഞ്ഞത്. തൃശൂർ ഗിരിജ തിയേറ്ററിൽ സ്ത്രീകൾക്ക് മാത്രമായുള്ള ഗരുഡൻ ഷോയിൽ പ​​ങ്കെടുക്കാൻ എത്തിയതായിരുന്നു സുരേഷ് ഗോപി.

പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നത് എനിക്ക് ഈശ്വരാനുഗ്രഹം തന്നെയാണ്. ആ ഈശ്വരാനുഗ്രഹം താൻ സന്തോഷപൂർവം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്. മാറിനിൽക്കണമെന്നോ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ. അതിന് വാർത്ത കച്ചവടക്കാരൻ ക്ലാസെടുത്തുവിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. കോടതിയെ ആണ് പുച്ഛിച്ചിരിക്കുന്നത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്.''-എന്നും സുരേഷ് ഗോപി പറഞ്ഞു.

Full View
Tags:    
News Summary - Suresh Gopi shouted at the journalist who asked the question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.