സുരേഷ്​ ഗോപി എം.പി ചികിത്സയിൽ; ന്യൂമോണിയയെന്ന്​ സംശയം

തിരുവനന്തപുരം: ബി.ജെ.പിയുടെ സ്​ഥാനാർഥി പട്ടിക വരാനിരിക്കെ സുരേഷ്​ ഗോപി എം.പി ചികിത്സയിൽ. ന്യൂമോണിയ ബാധയെന്നാണ്​ സംശയം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നാലുദിവസമായി ചികിത്സയിൽ കഴിയുകയാണ്​ താരം. പത്ത്​ ദിവസത്തെ വിശ്രമം ഡോക്​ടർമാർ സുരേഷ്​ ഗോപിക്ക്​ നിർദേശിച്ചിട്ടുണ്ട്​.

ജോഷി ​സംവിധാനം ചെയ്യുന്ന ചിത്രം പാപ്പന്‍റെ ലൊക്കേഷനിൽനിന്ന്​ സുരേഷ്​ ഗോപിയെ നേരിട്ട്​ ആശുപത്രിയിൽ ​പ്രവേശിപ്പിക്കുകയായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക്​ സുരേഷ്​ ഗോപിയെ പരിഗണിക്കുന്നുണ്ടെന്നാണ്​ വിവരം. 

Tags:    
News Summary - Suresh Gopi Under Treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.