തിരുവനന്തപുരം: മാധ്യമപ്രവർത്തകക്കുനേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി ആർ. ബിന്ദു. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയത്. കൂടുതൽ ചോദ്യംചെയ്ത് ഓവർ സ്മാർട്ട് ആകേണ്ടെന്നാണ് സുരേഷ് ഗോപി പെരുമാറ്റത്തിലൂടെ അറിയിച്ചത്.
കാലഹരണപ്പെട്ട മൂല്യബോധമാണ് അദ്ദേഹത്തിന്‍റെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നത്. ആദ്യം ബ്രാഹ്മണനായി ജനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് താഴെമൺ കുടുംബത്തിൽ ജനിക്കണമെന്ന് പറഞ്ഞു. ഇതൊക്കെ ആ മൂല്യബോധമാണ് വ്യക്തമാക്കുന്നത്.
ആദിവാസി കുട്ടിക്ക് പഠന സൗകര്യമൊരുക്കിയതായി സുരേഷ് ഗോപി നേരത്തേ അവകാശപ്പെട്ടു. സർക്കാറാണ് ആ കുട്ടിക്ക് സൗകര്യങ്ങൾ ഒരുക്കിയതെന്ന് മന്ത്രി രാധാകൃഷ്ണൻ പിന്നീട് വ്യക്തമാക്കി. വാക്കുകൾ വളച്ചൊടിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.