പത്തനാപുരം: ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചെന്ന് സംശയം; രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാഴി വടക്കേക്കര കടുവാത്തോട് പാറവിള പുത്തന്‍ വീട്ടില്‍ പ്രസാദ് (48), ചെളിക്കുഴി ആശ്രയയില്‍ മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്. ചെളിക്കുഴി രാജേന്ദ്രവിലാസത്തില്‍ രാജീവ് (52), കടുവാത്തോട് വിധുഭവനിൽ ഗോപി (65) എന്നിവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനാപുരത്തെ എസ്.എഫ്.എല്‍.ടി.സിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മുരുകാനന്ദന്‍. ഇവിടെ സൂക്ഷിച്ചിരുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് മുരുകാനന്ദന്‍ കൊണ്ടുപോകുകയും സുഹൃത്തുക്കള്‍ക്കൊപ്പം ഇത് ഉപയോഗിച്ചതുമാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ച ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ പ്രസാദിനെ തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മുരുകാനന്ദന്‍ ചികിത്സക്കിടെയാണ് മരിച്ചത്. അസ്വസ്ഥതകളെ തുടര്‍ന്ന് രാജേന്ദ്രനെയും ഗോപിയെയും മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കിരണാണ് പ്രസാദിെൻറ ഭാര്യ. ഹരികൃഷ്ണന്‍, ജ്യോതിക എന്നിവര്‍ മക്കൾ. ശ്രീകുമാരിയാണ് മുരുകാനന്ദെൻറ ഭാര്യ. മക്കള്‍: അക്ഷയ്, അതുല്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.