കോടിയേരിയുടെ നാട്ടിൽ സി.പി.എമ്മും ബി.ജെ.പിയും ഭായി ഭായി കളിക്കുന്നു -സതീശൻ പാച്ചേനി

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ തലശ്ശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്​ കൂടിയായ എൻ.ഡി.എ സ്ഥാനാർഥി എൻ ഹരിദാസിന്‍റെ നാമനിർദേശ പത്രിക തള്ളി പോയത് സി.പി.എം -ബിജെപി ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ്​ സതീശൻ പാച്ചേനി പറഞ്ഞു.

ബി.ജെ.പിയുടെ ഉന്നത നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ്റെ ജന്മദേശം കൂടിയായ തലശ്ശേരിയിൽ ബി.ജെ.പി  ജില്ല പ്രസിഡൻ്റിൻ്റെ പത്രിക തള്ളിപ്പോയത് ദുരൂഹത ഉയർത്തുന്നതാണ്.

തലശ്ശേരിയിലെ സി.പി.എം സ്ഥാനാർത്ഥി എ.എൻ. ഷംസീർ ശക്തമായ വെല്ലുവിളി നേരിടുമ്പോൾ ഭയാശങ്കയിലായ സി.പി.എം തലശ്ശേരി കോട്ട കൈവിടാതിരിക്കാൻ സംസ്ഥാന തലത്തിലുണ്ടായ ബി.ജെ പി- സി.പി.എം ധാരണയുടെ ഭാഗമായി നാമനിർദ്ദേശ പത്രിക കൃത്യതയില്ലാതെ നൽകിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ജില്ലയിൽ കോട്ടകൾ തകരുന്നതിൽ നിന്ന് രക്ഷനേടാനുള്ള സി.പി.എം - ബി.ജെ.പി ഭായി ഭായി കളികൾ ജനങ്ങൾ തിരിച്ചറിയുമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - suspicious over cpm-bjp deal in kodiyeri balakrishnan's thalassery satheeshan pacheni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.