തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഭവനനിർമാണപദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ടുതവണ കമീഷൻ വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തി. രണ്ടാമത് വാങ്ങിയ ഒരു കോടി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നൽകിയെന്ന് സംശയിക്കുന്നു. സ്വപ്നയുടെയും ശിവശങ്കറിെൻറ ചാർേട്ടർഡ് അക്കൗണ്ടൻറിെൻറയും പേരിലുള്ള ബാങ്ക് ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തിയതാണ് ഇൗ സംശയം ബലപ്പെടുത്തുന്നത്.
ലൈഫ് മിഷന് പദ്ധതിയിൽ ഫ്ലാറ്റ് നിർമിക്കാന്‍ നിര്‍മാണക്കമ്പനിയെ തെരഞ്ഞെടുക്കണമെന്ന് കോണ്‍സല്‍ ജനറല്‍ സ്വപ്നയോട് ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിെൻറ തുടക്കം. സ്വപ്നയും സന്ദീപും സരിത്തും ചേര്‍ന്ന് യൂനിടാകിനെ ചുമതല ഏല്പിച്ചു. 20 കോടി രൂപയുടെ പദ്ധതിയില്‍ ആറ് ശതമാനം കമീഷന് ആവശ്യപ്പെട്ടു. ആദ്യഗഡുവായി 65 ലക്ഷം രൂപ സന്ദീപിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിെൻറ ബാങ്ക് അക്കൗണ്ടില്‍ ഇട്ടതായി യൂനിടാക് ഉടമസ്ഥൻ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്കി.
ഈ പണം ഇവർ വീതിച്ചെടുത്തു. പിന്നീട് കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസറായിരുന്ന ഇൗജിപ്ഷ്യൻ പൗരൻ ഖാലിദിനെ കാണാന്‍ ആവശ്യപ്പെട്ടു. നിര്‍മാണകരാർ നൽകാൻ തനിക്കും കോൺസൽ ജനറലിനും കൂടി 20 ശതമാനം കമീഷൻ വേണമെന്നായിരുന്നു ഖാലിദിെൻറ ആവശ്യം. തുടര്‍ന്ന് 3.80 കോടി രൂപ കോണ്‍സല്‍ ജനറലിന് കൈമാറി. കോണ്‍സല്‍ ജനറലിന് കൈമാറിയ കമീഷനില്‍നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് സ്വപ്ന രംഗത്തുവന്നു. ഈ തുക കൈമാറിയതിന് തൊട്ടുപിന്നാലെ എം. ശിവശങ്കറിനെ നേരില്‍ കാണാന്‍ സ്വപ്ന യുനിടാക് ഉടമയോട് ആവശ്യപ്പെട്ടു. തുടർന്ന് ഫയലുകൾ വേഗത്തിലാക്കാൻ ശിവശങ്കറിെൻറ ഇടപെടലുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോഴ നൽകിയതിനെ തുടർന്നാണ് പദ്ധതിനീക്കങ്ങൾ വേഗത്തിലായതെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
സ്വപ്ന ലോക്കറിൽ സൂക്ഷിച്ചത് കൈക്കൂലിപ്പണമാണെന്ന് എൻഫോഴ്സ്മെൻറ് കരുതുന്നു. 20 കോടി രൂപയുടെ പദ്ധതിയില്‍ 4.35 കോടി കോഴയായി നൽകേണ്ടി വന്നെന്ന് യൂനിടാക് അധികൃതർ അന്വേഷണ ഏജൻസികള്‍ക്ക് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.