കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹത്തിന് ധരിച്ചിരുന്നത് 625 പവൻ സ്വർണമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് തെളിവായി ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ ധരിച്ചുകൊണ്ടുള്ള സ്വപ്ന സുരേഷിന്‍റെ വിവാഹചിത്രവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഏകദേശം അഞ്ചു കിലോഗ്രാം സ്വർണമാണ് വിവാഹത്തിന് സ്വപ് അണിഞ്ഞതെന്നാണ് അഭിഭാഷകന്‍റെ വാദം.
തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്ന് വാദിക്കാനാണു വിവാഹ ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.