ബദിയടുക്ക: മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ വി.എച്ച്.പി നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. െഎ.പി.സി 295 എ 153 , 506 വകുപ്പ് പ്രകാരം മതവിദ്വേഷ പ്രസംഗം, മതസ്പർധ, ഭീഷണിപ്പെടുത്തൽ എന്നിവക്കാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ഉളിയത്തടുക്കയിലെ നൗഫൽ നൽകിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലവ് ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ കഴുത്തറുക്കാൻ വാൾ വാങ്ങി വെക്കണമെന്നുമുള്ള ആഹ്വാനമാണ് പ്രസംഗത്തിെൻറ ഉള്ളടക്കം. സ്വാധി ബാലിക സരസ്വതി എപ്രിൽ 27ന് ബദിയടുക്കയില്‍ നടന്ന വി.എച്ച്.പി ഹിന്ദു സമാജോത്സവത്തിലാണ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിൽ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കേസെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സി.പി.എം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.