താനൂർ: അത്രമേൽ സ്നേഹിച്ച ബാപ്പ ഓലപ്പീടിക കാട്ടിലെ പീടിയേക്കൽ സിദ്ദീഖിന്റെ (35) കരം പിടിച്ച് ഫൈസാനും ഫാത്തിമ മിൻഹയും നടന്നുകയറിയത് മരണത്തിലേക്കായിരുന്നു. ഞായറാഴ്ചയിലെ അവധിദിനത്തിൽ മൂന്നു മക്കളോടൊപ്പം താനൂർ തൂവൽ തീരത്ത് എത്തിയ സിദ്ദീഖും രണ്ട് മക്കളും മറ്റൊരു ലോകത്തേക്ക് യാത്രയായപ്പോൾ ബാക്കിയായത് വയോധികയായ മാതാവും ഭാര്യ മുനീറയും മൂത്ത മകൻ ജുനൈദും മകൾ റജ്വയും.
ജുനൈദ് ഒഴികെയുള്ളവരായിരുന്നു യാത്രയിൽ ഒപ്പമുണ്ടായിരുന്നത്. റജ്വ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിക്ക് ശ്വാസകോശത്തിലെ പ്രയാസങ്ങള്‍ മാറിയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്ന് വയസ്സുകാരനായ ഫൈസാനും ഭിന്നശേഷിക്കാരിയായ 12കാരി ഫാത്തിമ മിൻഹയുമാണ് അന്ത്യയാത്രയിൽ പിതാവിന് കൂട്ടായത്.
താനൂരിലെ ഗ്ലാസ് മാർട്ട് ജീവനക്കാരനായിരുന്ന സിദ്ദീഖിന്റെയും മക്കളുെടയും വിയോഗ വാർത്തയറിഞ്ഞ് നിരവധി പേരാണ് മൃതദേഹം പൊതുദർശനത്തിന് വെച്ച ഓലപ്പീടിക ബദരിയ മദ്റസയിലേക്ക് ഒഴുകിയെത്തിയത്. മൃതദേഹങ്ങൾ ഓലപ്പീടിക ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.