പ​ര​പ്പ​ന​ങ്ങാ​ടി ബി.​ഇ.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ

പരിസ്ഥിതിദിനാചരണ ചടങ്ങിനെത്തിയ കു​ന്നു​മ്മ​ൽ

സെ​യ്ത​ല​വി 

താനൂർ ബോട്ട് ദുരന്തം: മക്കളുടെ ഓർമകളായി ഈ ചെടികൾ മരങ്ങളാവണം

പ​ര​പ്പ​ന​ങ്ങാ​ടി: താ​നൂ​ർ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ മ​ക്ക​ൾ​ക്കാ​യി ഓ​ർ​മ​മ​ര​ങ്ങ​ൾ ന​ടാ​ൻ പി​താ​വെ​ത്തി​യ രം​ഗം പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വി​കാ​ര നി​ർ​ഭ​ര​മാ​യി. താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ ബി.​ഇ.​എം സ്കൂ​ളി​ലെ കു​ന്നു​മ്മ​ൽ ഷം​ന മോ​ൾ, അ​സ് ന ​മോ​ൾ, ഷ​ഫ് ല ​മോ​ൾ എ​ന്നി​വ​രു​ടെ ഓ​ർ​മ​ക്കാ​യി വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്റും പി.​ടി.എ ​അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ത​ണ​ൽ മ​ര​ങ്ങ​ൾ ന​ടു​ന്ന ച​ട​ങ്ങി​ലേ​ക്കാ​ണ് പി​താ​വ് കു​ന്നു​മ്മ​ൽ സെ​യ്ത​ല​വി മു​ഖ്യാ​തിഥി​യാ​യെ​ത്തി​യ​ത്.

കോ​ഓ​പ​റേ​റ്റീ​വ് മാ​നേ​ജ​ർ സു​നി​ൽ പു​തി​യാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ ഇ​ല്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​ന്ധ്യ മേ​രി​ജോ​ൺ, പ്ര​ധാ​നാ​ധ്യാ​പി​ക റെ​ന​റ്റ് ഷെ​റീ​ന സെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ജനകീയ സമരം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ര്‍ച്ച്

തേ​ഞ്ഞി​പ്പ​ലം: ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങാ​നു​ള്ള തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ത്തി​നെ​തി​രെ കാ​രി​മ​ഠ​ത്തി​ല്‍ ജ​ന​കീ​യ സ​മ​ര​സ​മി​തി രം​ഗ​ത്ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍ച്ച് ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ക​ര്‍, മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലെ​യും ജൈ​വ- അ​ജൈ​വ മാ​ലി​ന്യം ദേ​വ​തി​യാ​ല്‍ വാ​ര്‍ഡി​ലെ എ​സ്.​സി വ​നി​ത വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി വ്യ​വ​സാ​യ​കേ​ന്ദ്രം നി​ല​നി​ര്‍ത്തി തേ​ഞ്ഞി​പ്പ​ല​ത്തെ വ​നി​ത​ക​ള്‍ക്ക് തൊ​ഴി​ല​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍ഡി​ലെ ദേ​വ​തി​യാ​ല്‍ തെ​ക്കേ ഭാ​ഗ​ത്ത് വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി തു​ട​ങ്ങി​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച് മാ​ലി​ന്യം സം​സ്‌​ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​നെ​തി​രെ​യാ​ണ് ജ​ന​കീ​യ പ്ര​തി​ഷേ​ധം. സ​മീ​പ​ത്താ​യി വീ​ടു​ക​ളും ക്ഷേ​ത്ര​വു​മു​ള്ള​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ സം​സ്‌​ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങാ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ക്കു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​മു​യ​ര്‍ന്ന​ത്.

സി​റി​ഞ്ച് ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി മാ​ലി​ന്യ​വും വി​വാ​ഹ​വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​വു​മ​ട​ക്കം പ്ര​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഭ​രി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം താ​ല്‍ക്കാ​ലി​ക​മാ​യി ദേ​വ​തി​യാ​ല്‍ തെ​ക്കെ ഭാ​ഗ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മാ​ലി​ന്യ​സം​ഭ​ര​ണ -സം​സ്‌​ക​ര​ണ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​ത് ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. 17 അം​ഗ​ങ്ങ​ളും ഒ​പ്പി​ട്ട് അം​ഗീ​ക​രി​ച്ച തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് ഏ​ഴാം വാ​ര്‍ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി ജാ​ഫ​ര്‍ സി​ദ്ധീ​ഖ് പി​ന്‍മാ​റു​ക​യും ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ ചെ​യ​ര്‍മാ​നാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യു​മാ​ണി​പ്പോ​ള്‍.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍ച്ച് പി.​എം പോ​ക്ക​ര്‍കു​ട്ടി ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി ചെ​യ​ര്‍മാ​ന്‍ ജാ​ഫ​ര്‍ സി​ദ്ധീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ മൊ​യ്തീ​ന്‍ മാ​സ്റ്റ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ഫി​റോ​സ് ഖാ​ന്‍, സു​നി​ല്‍ മാ​സ്റ്റ​ര്‍, എം. ​വി​ജ​യ​ന്‍, ദി​ജി​ത്ത്, ഷം​സു​ദ്ധീ​ന്‍, ക​ലാം, കെ.​പി വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Tanur Boat Tragedy: These plants should become trees as children's memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.