താരിഖ് അൻവർ മാധ്യമങ്ങളോട് സംസാരിക്കുന്നു

സി.പി.എം സെമിനാറിൽ പങ്കെടുക്കൽ; കെ.പി.സി.സി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെന്ന് താരിഖ് അൻവർ

ആലുവ: കോൺഗ്രസ് നേതാക്കൾ സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന വിഷയം കെ.പി.സി.സി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. ആലുവ പാലസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി.തോമസുമായി സംസാരിച്ചിരുന്നു. പ്രാദേശികമായി രാഷ്‌ട്രീയം മുന്നോട്ട് കൊണ്ടു പോകേണ്ടത് സംസ്ഥാന നേതാക്കളാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്‌ഥാനാർത്ഥി ചർച്ചകൾക്ക് 23 ന് തുടക്കമാകും.

സംസ്ഥാന നേതാക്കളും പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തും. പി.ടി.തോമസിൻറെ ഭാര്യയെ സ്‌ഥാനാർത്ഥിയാക്കുന്നതിൽ ഇപ്പോൾ നിലപാട് പറയാനാവില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനാൽ ആവശ്യത്തിന് സമയം ലഭിക്കും.

നേതാക്കളെയും പ്രവർത്തകരെയും വിശ്വാസത്തിലെടുത്തു വേണം പുനസംഘടന പൂർത്തിയാക്കാൻ. എല്ലാ നേതാക്കളുമായും ഹൈക്കമാൻഡ് ചർച്ച ചെയ്യും. ചർച്ച പൂർത്തിയാക്കാൻ സമയമെടുക്കുന്നത് സ്വാഭാവികമാണ്. അതിനാലാണ് പുനസംഘടനാ നടപടികൾ വൈകുന്നത്. ഗുലാം നബി ആസാദിൻറെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും താരിഖ് അൻവർ പറഞ്ഞു.

Tags:    
News Summary - Tariq Anwar said the decision would be taken after discussions with the KPCC leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.