പാലക്കാട്: ധോണിയിൽ ജനങ്ങളിൽ ഭീതിയുണർത്തി നാട്ടിലിറങ്ങുന്ന പാലക്കാട് ടസ്കർ സെവനെ (പി.ടി. 7)പിടികൂടാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചു. ആന ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടിവെക്കാൻ സാധിക്കാതായതിനെ തുടർന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ആനയെ പിടിക്കാനുള്ള ദൗത്യം നാളെയും തുടരുമെന്ന്
എ.സി.എഫ് ബി. രഞ്ജിത്ത് പറഞ്ഞു. ദൗത്യം സങ്കീർണമാണ്. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയതാണ് വെടിവെക്കാൻ തടസമയതെന്നും അദ്ദേഹം അറിയിച്ചു.
52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം വൻ സന്നാഹങ്ങളാണ് പി.ടി സെവനെ പിടിക്കാനെത്തിയത്. ആന കാട്ടിലേക്ക് നീങ്ങിയതോടെ ദൗത്യം അവസാനിപ്പിച്ച് മൂന്ന് കുങ്കിയാനകളെയും തിരിച്ചു എത്തിച്ചു.
നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനയാണ് പി.ടി സെവൻ. നാട്ടുകാർക്ക് ശല്യമായ ആനയെ പിടികൂടാൻ വലിയ കൂട് വരെ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.