സ്​കൂൾ അധ്യാപക വിദ്യാർഥി അനുപാതം മാറ്റില്ല; കുട്ടികൾ വർധിച്ചാലും പുതിയ തസ്​തികക്ക്​ മൂന്നുവർഷം കാത്തിരിക്കണം​

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​റ​കോ​ട്ട്. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നി​ല​വി​ലു​ള്ള അ​നു​പാ​തം തു​ട​രും. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യ മൂ​ന്നു​​വ​ർ​ഷ​വും ആ​വ​ശ്യ​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ങ്കി​ലേ പു​തി​യ അ​ധ്യാ​പ​ക ത​സ്​​തി​ക​ക്ക്​ അ​നു​മ​തി ന​ൽ​കൂ. കു​ട്ടി​ക​ൾ വ​ർ​ധി​ച്ചു​ണ്ടാ​കു​ന്ന പു​തി​യ ത​സ്​​തി​ക​ക്ക്​ വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ പ​ക​രം സ​ർ​ക്കാ​ർ​ത​ല​ത്തി​ലാ​യി​രി​ക്കും അ​നു​മ​തി ന​ൽ​കു​ക. ഇ​ത​ട​ക്കം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ​ ധ​ന​വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച്​ നി​യ​മ​വ​കു​പ്പി​െൻറ പ​രി​ഗ​ണ​ന​ക്ക്​ കൈ​മാ​റി. നി​യ​മ​വ​കു​പ്പി​െൻറ അം​ഗീ​കാ​ര​മാ​യാ​ൽ കേ​ര​ള വി​ദ്യാ​ഭ്യാ​സ​ച​ട്ടം (കെ.​ഇ.​ആ​ർ) ഭേ​ദ​ഗ​തി ചെ​യ്​​ത്​ വി​ജ്ഞാ​പ​നം ഇ​റ​ക്കും. അ​നു​പാ​തം ഉ​യ​ർ​ത്താ​നു​ള്ള നി​ർ​ദേ​ശം വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ നി​യ​മ​വ​കു​പ്പ്​ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ​

നി​ല​വി​ൽ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:30 ആ​ണ്. ഒ​രു വി​ദ്യാ​ർ​ഥി വ​ർ​ധി​ച്ചാ​ൽ പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കാം. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ധ​ന തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ വ​ർ​ഷ​മു​​ണ്ടെ​ങ്കി​ൽ മാ​ത്രം സ്ഥി​രം അ​ധ്യാ​പ​ക നി​യ​മ​നം മ​തി​യെ​ന്ന​ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രും. അ​ത്ര​യും കാ​ലം താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി​രി​ക്കും അ​നു​മ​തി. ആ​റു​മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ൽ അ​നു​പാ​തം 1:35 ത​ന്നെ തു​ട​രും.

റി​ട്ട​യ​ർ​മെൻറ്, രാ​ജി, മ​ര​ണം, പ്ര​മോ​ഷ​ൻ വ​ഴി​യു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ പ​ക​രം നി​യ​മി​ക്കു​ന്ന​വ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ​മാ​ർ​ത​ന്നെ നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കും. കു​ട്ടി​ക​ൾ വ​ർ​ധി​ച്ചു​ണ്ടാ​കു​ന്ന അ​ധി​ക ത​സ്​​തി​ക​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​െൻറ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കും. നി​യ​മ​നാം​ഗീ​കാ​രം വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ​മാ​രി​ൽ​ത​ന്നെ നി​ല​നി​ർ​ത്തും. പു​തി​യ ത​സ്​​ത​ക​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്​ മൂ​ന്നു​​വ​ർ​ഷം ക​ഴി​ഞ്ഞ്​​ മ​തി​യെ​ന്ന ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ത​ട​യാ​നാ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ചെ​ല​വ്​ ചു​രു​ക്ക​ലി​െൻറ ഭാ​ഗ​മാ​യി ധ​ന​വ​കു​പ്പ്​ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ്​ കെ.​ഇ.​ആ​ർ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. 

Tags:    
News Summary - teacher-students ratio will not change; Even if the number of children increases, they will have to wait for three years for a new post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.