കാലടി: സംസ്കൃത സർവകലാശാലയിലെ ഗവേഷകയായ വിദ്യാർഥിനിയെ കാമ്പസിൽവെച്ച് അപമാനിക്കുകയും അശ്ലീല ആംഗ്യപ്രകടനം നടത്തിയെന്നുമുള്ള പരാതിയിൽ ആരോപണ വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത ജനറൽ വിഭാഗം അസി. പ്രഫസറായ ഡോ. എം. അഷ്റഫിനെയാണ് സസ്പെൻഡ് ചെയ്തതെന്ന് രജിസ്ട്രാർ അറിയിച്ചു.
15 ദിവസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ നവംബർ 30ന് രാവിലെ സർവകലാശാല കാമ്പസിൽ വെച്ച് അപമാനിച്ചെന്നായിരുന്നു പരാതി.
ക്ഷമാപണം എഴുതിവാങ്ങാനും എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ്സ് യൂനിയൻ അഡ്വൈസർ, ക്ലാസ് ഇൻ-ചാർജ് തുടങ്ങിയ ചുമതലകൾ ഒരു വർഷത്തേക്ക് നൽകാതിരിക്കാനും ഗവേഷണ മാർഗദർശനത്തിൽ നിന്ന് മാറ്റിനിർത്താനും പരാതി അന്വേഷിച്ച ഇന്റേണൽ കംപ്ലയിൻറ് കമ്മിറ്റി അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.