അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്ക് 24ന്

കോഴിക്കോട്: അധ്യാപകരോടും ജീവനക്കാരോടുമുള്ള സര്‍ക്കാറിന്റെ നീതിനിഷേധത്തിനെതിരെ 24ന് സംസ്ഥാനത്ത് സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്റെ (സെറ്റ്‌കോ) നേതൃത്വത്തില്‍ സൂചന പണിമുടക്ക് നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക, ഡി.എ വിഷയത്തില്‍ കോളജ് അധ്യാപകരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

2019ലെ 11ാം ശമ്പള പരിഷ്‌കരണത്തിനുശേഷം ഒരാനുകൂല്യവും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ല. 21 ശതമാനം ക്ഷാമബത്തയും കുടിശ്ശികയായി. സെറ്റ്‌കോ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അബ്ദുൽലത്തീഫ്, ജനറല്‍ കണ്‍വീനര്‍ പി.കെ. അസീസ്, പി.കെ.എം. ഷഹീദ്, ഹനീഫ പാനായി, ഉമര്‍ ചെറൂപ്പ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Teachers and staff strike on January 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.