തിരുവനന്തപുരം: മേളകൾ ബഹിഷ്കരിച്ച് കായികാധ്യാപകർ സമരം തുടരുന്ന സാഹചര്യത്തി ൽ 29ന് മുമ്പ് ചർച്ച നടത്താൻ ക്യു.െഎ.പി (ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം) യോഗത്തി ൽ ധാരണ. 29ന് കണ്ണൂർ മങ്ങാട്ടുപറമ്പിൽ സംസ്ഥാന കായികമേളയുടെ സ്വാഗതസംഘ രൂപവത്കര ണം നടക്കുന്ന സാഹചര്യത്തിലാണിത്. നേരേത്ത വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ച വിജയിച ്ചിരുന്നില്ല.
കായികാധ്യാപക സംഘടന ഉയർത്തുന്ന ആവശ്യം എല്ലാ സംഘടനകളും ഉന്നയിക്കുന്നതാണെന്നും അവ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരപ്രാധാന്യം നൽകണമെന്നും സംഘടനാനേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ കായികമേള തടസ്സപ്പെടുത്തിയുള്ള സമരത്തോട് യോജിപ്പില്ല. കുട്ടികളുടെ അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംഘടനകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അഭ്യർഥിച്ചു. കായികമേള വിജയകരമായി നടത്തുന്നതിന് എല്ലാവരുെടയും സഹകരണം പൊതുവിദ്യാഭ്യാസ ഡയറക്ടർ അഭ്യർഥിച്ചു.
അേതസമയം, കായികാധ്യാപകരുടെ ബഹിഷ്കരണത്തിൽ സബ്ജില്ല, ജില്ല കായികമേളകളുടെ നടത്തിപ്പ് താളം തെറ്റിയിട്ടുണ്ട്. പല സബ്ജില്ലകളിലും മത്സരങ്ങൾ നടത്താതെയാണ് നേരിട്ട് ജില്ല മത്സരത്തിന് കുട്ടികളെ എത്തിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. യോഗ്യരായ സെലക്ടർമാർ ഇല്ലാതെയുമാണ് മത്സരം നടക്കുന്നത്. നവംബർ 14 മുതൽ 17 വരെയാണ് സംസ്ഥാന കായികമേള കണ്ണൂരിൽ നടക്കുന്നത്. ഇതിന് നാലുദിവസം മുെമ്പങ്കിലും ജില്ലമത്സരങ്ങൾ പൂർത്തിയാക്കണം.
കായികാധ്യാപകർക്ക് േജാലി സംരക്ഷണം, കായികാധ്യാപക തസ്തികക്ക് ആവശ്യമായ വിദ്യാർഥിഅനുപാതം കുറക്കുക, ഹൈസ്കൂൾ കായികാധ്യാപകർക്ക് ഹൈസ്കൂൾ അധ്യാപകരുടെ ശമ്പള സ്കെയിൽ അനുവദിക്കുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപക തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ സമരരംഗത്തുള്ളത്.
ഇതുസംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെയാണ് സമരവുമായി അധ്യാപകർ മുന്നോട്ടുപോകുന്നത്. എല്ലാവർഷവും വാഗ്ദാനം നൽകുന്നതല്ലാെത പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.