ഇരിട്ടി: പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശി വള്ളുവപ്പറമ്പിൽ കൃഷ്ണനെ (53) ഉളിക്കൽ സി.ഐ സുധീർ കല്ലനും സംഘവും അറസ്റ്റ് ചെയ്തു. ഉളിക്കൽ സ്വദേശിനിയായ പതിനേഴുകാരി ഞായറാഴ്ച വയറുവേദനയെ തുടർന്ന് ചികിത്സതേടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തുകയും ശുചിമുറിയിൽ പ്രസവിക്കുകയുമായിരുന്നു.
പെൺകുട്ടിയിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉളിക്കൽ പൊലീസ് കൃഷ്ണനെ ബന്ധുവീട്ടിൽ പോകുന്നതിനിടെ പരിക്കളത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ സമാന്തര കലാലയത്തിലെ വിദ്യാർഥിനിയാണ് കുട്ടി. പ്ലസ് വൺ പരീക്ഷയുടെ അവസാനദിവസമാണ് പീഡനം നടന്നതെന്ന് പൊലീസിനോട് പറഞ്ഞു.
വീട്ടിൽ ആരുമില്ലാത്ത സമയം എത്തിയ കൃഷ്ണൻ വീടിനടുത്ത ആൾത്താമസമില്ലാത്ത വീട്ടിൽവെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. ശീതളപാനീയം നൽകിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിനോട് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളോടുള്ള സൗഹൃദത്തിന്റെ ഭാഗമായി കൃഷ്ണൻ ഇടക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഇത് മുതലെടുത്താണ് പീഡനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. സി.ഐക്കൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സജേഷ്, പ്രിജേഷ്, ഷഫീഖ്, രജിത് എന്നിവരടങ്ങിയ സംഘമാണ് കൃഷ്ണനെ പിടികൂടിയത്.
ഇയാളുടെ പേരിൽ പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.