കേരളത്തിലെ ജനങ്ങൾക്ക്​ നന്ദി; വർഗീയ രാഷ്​ട്രീയം ഇനിയും തുറന്നുകാട്ടും -ജെ.പി നദ്ദ

ന്യൂഡൽഹി: ബി.ജെ.പിക്ക്​ മെച്ചപ്പെട്ട വിജയം നൽകിയ കേരളത്തിലെ ജനങ്ങൾക്ക്​ നന്ദി രേഖപ്പെടുത്തുകയാണെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. വിജയത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പാർട്ടി പ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫി​േൻറയും യു.ഡി.എഫി​േൻറയും അഴിമതിയും വർഗീയ രാഷ്​ട്രീയവും തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്​തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ ശേഷം ഒരു ദേശീയ നേതാവ്​ പ്രതികരണം നടത്തുന്നത്​ ഇതാദ്യമായാണ്​.

ബി.ജെ.പിക്ക്​ പ്രതീക്ഷിച്ച നേട്ടം കേരളത്തിലുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ്​ ആദ്യഘട്ട വിലയിരുത്തൽ. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ മുന്നേറ്റമുണ്ടാക്കുമെന്ന്​ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

Tags:    
News Summary - Thanks to the people of Kerala; Communal politics will still be exposed: JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.