പരാതി അന്വേഷിക്കാന്‍ വിളിച്ച പൊലീസിനെ മർദിച്ചെന്ന്​; ദമ്പതികൾ റിമാൻഡിൽ

ചങ്ങരംകുളം (മലപ്പുറം): പരാതി അന്വേഷിക്കാന്‍ വിളിച്ച പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ചങ്ങരംകുളം സ്വദേശിയും ഭാര്യയും അറസ്​റ്റിൽ. ഇവരെ റിമാൻഡ്​ ചെയ്​തു. ചങ്ങരംകുളം സ്​റ്റേഷനടുത്ത് വാടകക്ക് താമസിക്കുന്ന കുളങ്ങര വീട്ടില്‍ സുരേഷിനെയും(48) ഭാര്യയെയുമാണ്​ റിമാൻഡ്​ ചെയ്​തത്​.

വ്യാഴാഴ്ച ഉച്ചയോടെയാണ് ചങ്ങരംകുളം സ്​റ്റേഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​. സുരേഷ്​ വാടകക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാന്‍ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ്​ പൊലീസ്​ പറയുന്നത്​. വാടക നല്‍കാത്തതിനാൽ കെട്ടിട ഉടമ ജലവിതരണം വിച്ഛേദിച്ചതാണെന്നാണ്​ അന്വേഷണത്തില്‍ മനസ്സിലായതെന്നും കാര്യം അന്വേഷിക്കാനാണ് മൊബൈലില്‍ ബന്ധപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുരേഷ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്നും നിരന്തരം അയല്‍വാസികളുമായും മറ്റും ഇത്തരത്തില്‍ തര്‍ക്കങ്ങളും പരാതികളും പതിവാണെന്നും പൊലീസ് പറഞ്ഞു. സുരേഷി​െൻറ പിടികൂടിയത്​ അറിഞ്ഞാണ്​ ഭാര്യ സ്​റ്റേഷനില്‍ എത്തിയത്​. തുടർന്ന്​ വനിത പൊലീസുകാരായ സുജന, ലിജിത എന്നിവരെ അക്രമിച്ചത്രെ. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

തുടർന്നാണ്​ രണ്ടു പേര്‍ക്കെതിരെയും കേസെടുത്ത്​ അറസ്​റ്റ്​ ചെയ്​തത്​. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - That the police who called to investigate the complaint were beaten; The couple is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.