കസ്റ്റഡി‍യിലിരിക്കെ പുഴയിൽ ചാടിയ ആൾ മരിച്ചു

തൊടുപുഴ: കസ്റ്റഡി‍യിലിരിക്കെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടിയ ആൾ മരിച്ചു. തൊടുപുഴയാറിൽ നടത്തിയ തിരച്ചിലിൽ കോലാനി സ്വദേശി ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലത്ത് നിന്നെത്തിയ സ്കൂബ ഡൈവിങ് സംഘമാണ് തിരച്ചിൽ നടത്തിയത്.

രാവിലെയാണ് നിരവധി കേസുകളിൽ പ്രതിയായ ഷാഫി സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി പുഴയിൽ ചാടിയത്. സംഭവം നടന്നതിന് പിന്നാലെ പൊലീസും അഗ്നിശമനസേനയും തൊടുപുഴയാറിൽ തിരച്ചിൽ നടത്തിയിരുന്നു.

Tags:    
News Summary - The accuse in custody in Thodupuzha jumped into the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.