കുറ്റം ചെയ്തത് താനല്ല; നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് ആക്രമണത്തിന് ഇരയായ നടി

കോഴിക്കോട്: നീതിക്കും അതിജീവനത്തിനുമായുള്ള പോരാട്ടം തുടരുമെന്ന് ആക്രമണത്തിന് ഇരയായ നടി. കുറ്റം ചെയ്തത് താനല്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

''ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര
അഞ്ച് വർഷമായി എന്‍റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ, എന്‍റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.''


ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിൽ നിന്ന് പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ചെയ്തു.

ദി​ലീ​പി​നെ​തി​രാ​യ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ധ​നാ​ഴ്ച ബാ​ല​ച​ന്ദ്ര​കു​മാ​റി​ൽ ​നി​ന്ന്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കാ​നി​രി​ക്കുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനിയും സാക്ഷി ജിൻസണും തമ്മിലുള്ള ഫോൺ സംഭാഷണം മാധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടിരുന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് ചൂണ്ടിക്കാട്ടി ദി​ലീ​പ് ഉ​ൾ​പ്പെ​ടെ ആ​റു ​പേ​ർ​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ച് കേസ് ര​ജി​സ്റ്റ​ർ ചെ​യ്തിരുന്നു. ദി​ലീ​പി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ഹോ​ദ​ര​ൻ അ​നൂ​പ്, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ. അ​പ്പു, ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും പ്ര​തി​ക​ൾ.

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​സ​ന്ധ്യ, എ​റ​ണാ​കു​ളം മു​ൻ റൂ​റ​ൽ എ​സ്.​പി​യും ഇ​പ്പോ​ൾ ഐ.​ജി​യു​മാ​യ എ.​വി. ജോ​ർ​ജ്, എ​സ്.​പി. സു​ദ​ർ​ശ​ൻ, സോ​ജ​ൻ, ബൈ​ജു പൗ​ലോ​സ് എ​ന്നി​വ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നാ​ണ് കേ​സ്.

Tags:    
News Summary - The actress, who was attacked, said that the fight for justice will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.