പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയ നടപടി പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും നൽകുന്നതാണെന്ന് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പക്വതയോടെ ചുമതലകൾ ഏറ്റെടുക്കേണ്ടവരാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ലോകത്തിൽ മനുഷ്യൻ വിദ്യാഭ്യാസത്തിലൂടെ ഉയർന്നു വരേണ്ടതും തങ്ങൾക്ക് ലഭിച്ചിട്ടുള്ള കഴിവുകളിലൂടെ ജീവിതമാർഗങ്ങൾ കണ്ടെത്തേണ്ടതും ഒരു ആവശ്യമായി തീർന്നിട്ടുണ്ട്. പ്രായപരിധി 21 ആയി ഉയർത്തിയത് പുരുഷനും സ്ത്രീക്കും അതിനുള്ള സ്വാതന്ത്ര്യവും സമയവും സാവകാശവും നൽകാൻ ഇടയാക്കുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
കെ റെയിൽ കേരളത്തിന്‍റെ വികസനത്തിന് അവശ്യമായ പദ്ധതിയെന്ന് ഡോ. തിയഡോഷ്യസ്മെത്രാപ്പോലീത്ത പറഞ്ഞു. പദ്ധതി മനുഷ്യന് പ്രാധാന്യം നൽകി നടപ്പാക്കണം. തീരദേശ മേഖലകളെ കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും മീഡിയവൺ അഭിമുഖത്തിൽ മാർത്തോമ്മ സഭ പരമാധ്യക്ഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.