'വിവാഹപ്രായം ഉയർത്തിയ നടപടി പുരുഷനും സ്ത്രീക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും നൽകും'
text_fieldsപെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയ നടപടി പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും നൽകുന്നതാണെന്ന് മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പക്വതയോടെ ചുമതലകൾ ഏറ്റെടുക്കേണ്ടവരാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ലോകത്തിൽ മനുഷ്യൻ വിദ്യാഭ്യാസത്തിലൂടെ ഉയർന്നു വരേണ്ടതും തങ്ങൾക്ക് ലഭിച്ചിട്ടുള്ള കഴിവുകളിലൂടെ ജീവിതമാർഗങ്ങൾ കണ്ടെത്തേണ്ടതും ഒരു ആവശ്യമായി തീർന്നിട്ടുണ്ട്. പ്രായപരിധി 21 ആയി ഉയർത്തിയത് പുരുഷനും സ്ത്രീക്കും അതിനുള്ള സ്വാതന്ത്ര്യവും സമയവും സാവകാശവും നൽകാൻ ഇടയാക്കുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
കെ റെയിൽ കേരളത്തിന്‍റെ വികസനത്തിന് അവശ്യമായ പദ്ധതിയെന്ന് ഡോ. തിയഡോഷ്യസ്മെത്രാപ്പോലീത്ത പറഞ്ഞു. പദ്ധതി മനുഷ്യന് പ്രാധാന്യം നൽകി നടപ്പാക്കണം. തീരദേശ മേഖലകളെ കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും മീഡിയവൺ അഭിമുഖത്തിൽ മാർത്തോമ്മ സഭ പരമാധ്യക്ഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.