ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം പിന്തുടരുകയാണ് ബി.ജെ.പി സർക്കാർ- കെ. മുരളീധരൻ

കോഴിക്കോട്: ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണം പിന്തുടരാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി. ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കലാപ നേതാക്കളെ സ്വതന്ത്രസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ചരിത്രം മെനയാന്‍ നോക്കുന്നത് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്ലക്കുട്ടി പറയുന്നത് കാര്യമാക്കേണ്ട. ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുല്ലക്കുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവന.

Tags:    
News Summary - The BJP government is following the British strategy of divide and rule says K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.