പ്രഹസനമായി ന്യൂനപക്ഷ മോർച്ചയുടെ മലയാറ്റൂർ മലകയറ്റം; കുരിശുമുടി കയറാതെ ബി.ജെ.പി നേതാവ് തിരിച്ചുപോയി

കാലടി: ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറും എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിപ്പ് നടത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണൻ കുരിശുമുടി കയറാതെ തിരിച്ചുപോയി. ന്യൂനപക്ഷ മോർച്ച നേതാക്കളോടൊപ്പം മലകയറും എന്ന പ്രഖ്യാപനം ഇതോടെ പ്രഹസനമായി.

രാവിലെ ഒമ്പതിന് ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ്, സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ്, ജില്ല പ്രസിഡൻറ് വിനോദ് വർഗീസ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സലീഷ് ചെമ്മണ്ടൂർ എന്നിവരോടൊപ്പമാണ് അടിവാരത്ത് എത്തിയത്. വിശ്വാസികളുടെ തിരക്ക് കൂടുതലായിരുന്നെങ്കിലും നാമമാത്രമായ പ്രവർത്തകരും നേതാക്കളും മാത്രമാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്.

മലകയറാൻ എത്തുമെന്ന് പറഞ്ഞിരുന്ന ജില്ലയിലെ പല നേതാക്കളും പാർട്ടിയിലെ ഗ്രൂപ്പുകളിയും പടലപ്പിണക്കങ്ങളും മൂലം എത്തിയിരുന്നില്ല. ആശുപത്രിയിൽ നിന്നാണ് വരുന്നത് എന്നും മല കയറുന്നി​ല്ലെന്നും എ.എൻ. രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അടിവാരത്തു നിന്ന് ഒന്നാം സ്ഥലം വരെ കയറിയ ശേഷം തിരിച്ച് ഇറങ്ങുകയായിരുന്നു.

Tags:    
News Summary - The BJP leader went back Without climbing the mountain of Malayattoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.