ചേർത്തല: വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും. സത്യപ്രതിജ്ഞക്ക് മുന്നോടിയായാണ് സി.പി.എം, സി.പി.ഐ മന്ത്രിമാർ ആലപ്പുഴയിലെത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ രക്തസാക്ഷി മണ്ഡപത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം സമർപ്പിച്ചു.
പിന്നാലെ മറ്റ് നിയുക്ത മന്ത്രിമാരും പുഷ്പാർച്ച നടത്തി. നിയുക്ത സ്പീക്കറും സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനും ചടങ്ങിനെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല.
പത്ത് മിനിറ്റിനുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലെ തന്നെ വലിയ ചുടുകാട്ടിലേക്ക് നീങ്ങി. അവിടെ രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.