തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ കോളജുകളിൽ ബുധനാഴ്ച പൂർണതോതിൽ അധ്യയനം തുടങ്ങുന്നു. തിങ്കളാഴ്ച തുടങ്ങാനിരുന്ന ക്ലാസ് മഴക്കെടുതികാരണം മാറ്റുകയായിരുന്നു. ഒക്ടോബർ നാലിന് പി.ജി, അവസാനവർഷ ബിരുദ വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയിരുന്നു. ഒന്നാംവർഷ ബിരുദ ക്ലാസ് തുടങ്ങുന്നതിൽ പ്രിൻസിപ്പൽമാരുടെ സംഘടന എതിർപ്പറിയിച്ചിട്ടുണ്ട്. സർവകലാശാല പരീക്ഷകൾക്ക് ഒേട്ടറെ ക്ലാസ് മുറികൾ നൽകേണ്ടിവരുന്നതിനാൽ ബിരുദ ക്ലാസുകൾ ഒന്നിച്ചുതുടങ്ങുന്നത് പ്രയാസമാണെന്നാണ് പ്രിൻസിപ്പൽസ് കൗൺസിൽ നിലപാട്.
മതിയായ ക്ലാസ് മുറി ഇല്ലാത്തതിനുപുറമെ ഇത് കോളജിൽ വലിയ ആൾക്കൂട്ടം സൃഷ്ടിക്കുമെന്ന ആശങ്കയും പ്രിൻസിപ്പൽമാർ പങ്കുവെക്കുന്നു. നവംബർ ഒന്നുവരെയെങ്കിലും ഒന്നാം വർഷ ബിരുദ ക്ലാസ് ഒാൺലൈനിൽ ആക്കുന്നതാവും ഉചിതമെന്നും അവർ പറയുന്നു. പരീക്ഷയും ക്ലാസും ഒന്നിച്ചുനടത്തുന്നതിലെ പ്രയാസം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വിളിച്ച യോഗത്തിൽ പ്രിൻസിപ്പൽമാർ ഉന്നയിച്ചിരുന്നു. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ക്ലാസ് ഒന്നിച്ച് തുടങ്ങാനുള്ള ഉത്തരവാണിറക്കിയത്.
പി.ജി ക്ലാസ് മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് ഉത്തരവ്. വാക്സിൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. 18 വയസ്സ് തികയാത്തതിനാൽ വാക്സിൻ എടുക്കാൻ കഴിയാത്തവരെയും രണ്ടാം ഡോസിന് സമയമാകാത്തവരെയും പ്രവേശിപ്പിക്കാം.
ഇവരുടെ വീടുകളിലെ 18ന് മുകളിലുള്ള എല്ലാവരും ഒരു ഡോസ് വാക്സിനെങ്കിലും എടുെത്തന്ന് ഉറപ്പുവരുത്തണം. എന്നാൽ, കുട്ടികളുടെ വീട്ടിലുള്ളവർ വാക്സിനെടുത്തോ എന്ന പരിശോധന കോളജ്തലത്തിൽ സാധ്യമല്ലെന്ന് പ്രിൻസിപ്പൽമാർ പറയുന്നു.
കുട്ടികളുടെ ബസ് യാത്ര ഇളവ്, ട്രെയിൻ സീസൺ ടിക്കറ്റ് എന്നീ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. കൂടുതൽ കുട്ടികൾ ഒരുസമയം കോളജിൽ വരുന്നത് ഹോസ്റ്റലുകളിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നതിന് തടസ്സമാകുമെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.