കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി പരിഗണിക്കുന്നത്. ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി മാർച്ച് ഒന്നിന് അവസാനിച്ചിരുന്നു.
അന്വേഷണം പൂർത്തിയാവാത്തതിനാൽ തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെടും. കേസ് നടത്തിപ്പിനായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യവും ഇന്ന് കോടതിയെ അറിയിച്ചേക്കും.
ജനുവരിയിലാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി നൽകാൻ വിചാരണക്കോടതി സുപ്രീം കോടതിയോട് സമയം തേടിയിട്ടുണ്ട്.
കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് നടൻ ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജിയിൽ വിധി പറയൽ കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.