തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന ഇലക്ട്രിക്കൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുക.
അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണമെന്ന ആവശ്യം സി.പി.എമ്മിൽ നിന്ന് തന്നെ ഉയർന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് പാർട്ടിയിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. 500 കസേരകൾ ചടങ്ങിലുണ്ടാവുമെന്നും അത്ര പേർ ചടങ്ങിനെത്തില്ലെന്നുമാണ് സി.പി.എം വിശദീകരണം.
ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞക്കെതിരെ വിമർശനങ്ങൾ സജീവമാണ്. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖർ സത്യപ്രതിജ്ഞ ചടങ്ങ് വിർച്വലായി നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.