ജില്ലവിട്ടുള്ള യാത്രക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജില്ലവിട്ടുള്ള യാത്രക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന്​ ഡി.ജി.പി അറിയിച്ചു. യാത്രകൾ നിയന്ത്രിക്കുന്നതിന്​ ജില്ലാ പൊലീസ്​ മേധാവിമാർക്ക് ഡി.ജി.പി​ നിർദേശവും നൽകി.

പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകൾ എന്നിവക്കാണ്​ ജില്ലവിട്ടുള്ള യാത്ര അനുവദിക്കുക. പുതിയ ജോലിയിൽ ചേരാനും യാത്രയാവാം. യാത്രികർ സത്യവാങ്​മൂലവും തിരിച്ചറിയൽ കാർഡും കരുതണമെന്നും ഡി.ജി.പി അറിയിച്ചു. ലോക്​ഡൗൺ ഇളവിന്‍റെ ഭാഗമായി തുറന്ന കടകൾക്ക്​ മുന്നിൽ സാമൂഹിക അകലം നിർബന്ധമാണ്​. സാമൂഹിക അകലം പാലി​ച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ള്‍ നി​ല​വി​ൽ​വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത്​ പ​ല​യി​ട​ത്തും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ക​ർ​ശ​ന​ന​ട​പ​ടി​യു​മാ​യി പൊ​ലീ​സും.മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ്​ പൊ​ലീ​സ്. വ്യ​വ​സാ​യ​ശാ​ല​ക​ൾ, ജ്വ​ല്ല​റി​ക​ൾ, വ​സ്ത്ര​ശാ​ല​ക​ള്‍, പു​സ്ത​ക, ചെ​രി​പ്പ് ക​ട​ക​ൾ എ​ന്നി​വ തി​ങ്ക​ളാ​ഴ്​​ച തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ്​ റോ​ഡി​ൽ തി​ര​ക്കു​കൂ​ടി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം അ​മ്പ​ത് ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രും ജോ​ലി​ക്കെ​ത്തി. ബാ​ങ്കു​ക​ളു​ടെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ച​തും ജ​ന​ത്തി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന്​ തു​റ​ക്കു​ന്ന ക​ട​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും ന​ട​ത്തും.

സം​സ്ഥാ​നം സ​മ്പൂ​ര്‍ണ​മാ​യി അ​ട​ച്ചി​ട്ടി​ട്ട് ദി​വ​സ​ങ്ങ​ളാ​കു​ക​യാ​ണ്​. ഇ​തി​നി​ട​യി​ല്‍ ചി​ല ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കൂ​ട്ട​ത്തോ​ടെ ഇ​ത്ര​യും ഇ​ള​വു​ക​ള്‍ ന​ല്‍കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന ആ​ഴ്ച​യാ​യ​തി​നാ​ല്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന ക​ട​ക​ളും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ട​ു​ണ്ട്. അ​വ​യ്ക്കും വ​സ്ത്ര​ശാ​ല​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍, ചെ​രി​പ്പ് ക​ട​ക​ള്‍ എ​ന്നി​വ​ക്കും തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ക്കാ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. അ​തി​നാ​ൽ ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ റോ​ഡി​ലും ക​ട​ക​ളി​ലും തി​ര​ക്ക്​ വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ പൊ​ലീ​സി​െൻറ വി​ല​യി​രു​ത്ത​ൽ.

ഇ​ള​വു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​ര്‍ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​മാ​യും ഇ​ത്ത​രം ആ​വ​ശ്യ​ത്തി​ന് പോ​കു​ന്ന​വ​ര്‍ക്ക് സ​ത്യ​വാ​ങ്മൂ​ല​വു​മാ​യും യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. അ​ന​ധി​കൃ​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ക്ക​ശ​മാ​ക്കാ​നാ​ണ്​ പൊ​ലീ​സി​െൻറ തീ​രു​മാ​നം.

Tags:    
News Summary - The DGP said that travel outside the district is restricted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.