വടശ്ശേരിക്കര: ലൈഫ് പദ്ധതിയിൽ വീട് കിട്ടുമെന്ന പ്രതീക്ഷയിൽ വർഷങ്ങളായി കുടുംബം ഒറ്റമുറി കൂരയിൽ ദുരിതംപേറി ജീവിക്കുന്നു. പാവപ്പെട്ടവർക്ക് വീട് ലഭിക്കാനുള്ള സർക്കാർ പദ്ധതികളിൽ സ്ഥിരമായി ഉൾപ്പെടുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയാണ് വടശ്ശേരിക്കര സ്വദേശി പ്രമോദും കുടുംബവും.
മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറി വീട്ടിലാണ് പ്രമോദും ഭാര്യ രേഷ്മയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്‍റെ താമസം. എപ്പോൾ വേണമെങ്കിലും തകർന്നുവീഴുമെന്ന സ്ഥിതിയിലാണ് വീട്. സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ അടക്കം അപേക്ഷ നൽകിയിട്ടും എല്ലാപ്രാവശ്യവും അവസാന നിമിഷം താൻ പുറത്താകുന്നു എന്നാണ് പ്രമോദ് പറയുന്നത്.
വടശ്ശേരിക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് താമസിക്കുന്നത്.വനത്തോടുചേർന്ന് മേഖലയായതിനാൽ രാത്രിയിൽ ഇഴജന്തുക്കളുടെ അടക്കം ശല്യം ഭയന്നാണ് കഴിയുന്നത് എല്ലാവർഷവും പട്ടികയിൽ ഉൾപ്പെടുമെങ്കിലും തന്നെ മാത്രം ഒഴിവാക്കുന്നതിന്റെ കാരണം അറിയില്ലെന്ന് പ്രമോദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.