കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിലെ ഫാഷിസ്റ്റ് പ്രവണത ഇല്ലായ്മ ചെയ്യണമെന്നും അറബി ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കേരള അറബിക് മുൻഷീസ് അസോ. സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു.
അറബി ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം സംസ്കൃത ഭാഷയിലും പാണ്ഡിത്യം നേടിയ അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളിക്ക് സി.എച്ച്. മുഹമ്മദ് കോയ അവാർഡും കൊല്ലം ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി അറബി വിഭാഗം തലവൻ ഡോ. ഹുസൈൻ മടവൂരിന് ശിഹാബ് തങ്ങൾ അവാർഡും കെ.എം. മൊയ്തീന് മജീദ് റാൻ കുഞ്ഞിപ്പ അവാർഡും നൽകി.
കെ.എ.എം.എ അധ്യാപകർക്കും വിദ്യാർഥികൾക്കുമായി നടത്തിയ മത്സരങ്ങളിലെ സംസ്ഥാന ജേതാക്കൾക്ക് ഉപഹാരം നൽകി. അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി, ഡോ. ഹുസൈൻ മടവൂർ, കെ.എം. മൊയ്തീൻ, എം. ഇമാമുദ്ദീൻ, ഇടവം ഖാലിദ്കുഞ്ഞ്, ഇ.ഐ. സിറാജ് മദനി, മുഹമ്മദ് സഹൽ കെ., സുമയ്യ തങ്ങൾ, ഉമർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ സ്വാഗതവും സംസ്ഥാന ട്രഷറർ പി.പി. ഫിറോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.