ഉപേക്ഷിക്കപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ വനം വകുപ്പ് ഏറ്റെടുത്തു

തിരുവല്ല: കവിയൂരിലെ പഴമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന തടികൾ വനം വകുപ്പ് ഏറ്റെടുത്തു. പഴമ്പള്ളി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഞായറാഴ്ച രാവിലെയോടെ കണ്ടെത്തിയ കൂറ്റൻ തടികളാണ് റാന്നിയിൽ നിന്നെത്തിയ വനം വകുപ്പ് അധികൃതർ ഏറ്റെടുത്ത്.

ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മണിമലയാറ്റിലൂടെ ഒഴുകി വന്ന തടികൾ ആരോ വടം ഉപയോഗിച്ച് മനയ്ക്കച്ചിറ പാലത്തിന് സമീപം കെട്ടിയിട്ടിരുന്നു. ഈ തടികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് തിരുവല്ല പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റെടുത്ത തടികൾ ഇന്ന് വൈകിട്ടോടെ വനം വകുപ്പിന്‍റെറാന്നിയിലെ യാർഡിലേക്ക് കൊണ്ടു പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - The forest department has taken over lakhs of abandoned timber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.