ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു

കാളികാവ് (മലപ്പുറം): കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മുൻ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. വണ്ടൂർ വനിത ഇസ്‍ലാമിക് കോളജ് മുൻ പ്രിൻസിപ്പലും അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി മുൻ അധ്യാപകനുമായ ചോലശ്ശേരി ഫസലുദ്ദീൻ മാസ്റ്റർ (63) ആണ് മരിച്ചത്.

ആമപ്പൊയിൽ ജി.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്ക് കഥോത്സവം പരിപാടിയിൽ ക്ലാസ് എടുക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി കാളികാവ് ഹൽഖാ നാസിമാണ്. നിരവധി ശിഷ്യഗണങ്ങളുള്ള ഫസലുദ്ദീൻ മാസ്റ്റർ കാളികാവിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

പിതാവ്: കുഞ്ഞിമൊയ്തു മുസ്ലിയാർ. ഭാര്യ: റസിയ (പ്രധാനാധ്യാപിക ജി.എൽ.പി.എസ് അടക്കാകുണ്ട്). മക്കൾ: ഡോ. ഇർഫാന, ഡോ. ആഷിഖ, ഹിബ ഫഹ്മി, ഫാത്തിമ ഹെന്ന. മരുമക്കൾ: അനീസ്, സലാഹ്, അമീൻ നവാസ്.

Tags:    
News Summary - The former teacher collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.