തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ വനിത കമീഷൻ ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാക്കളായ സന്ദീപ് വചസ്പതി, ശിവശങ്കർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ ഇടപെടൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ കേസെടുത്തില്ലെന്നാരോപിച്ചാണ് നേതാക്കൾ കമീഷന് മുന്നിൽ പരാതിയുമായി എത്തിയത്. റിപ്പോർട്ടിലെ കുറ്റക്കാരോട് സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ട്. ആരോപണവിധേയരുടെ പേരുകൾ ഒളിച്ചുവെക്കേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു.
റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ അല്ല ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും നേതാക്കൾ കമീഷനെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിന്‍റെ പൂർണരൂപം വനിത കമീഷന്‍ ആവശ്യപ്പെട്ടത്. എന്നാൽ കമീഷന്‍റെ ആവശ്യത്തോട് സർക്കാർ മുഖംതിരിച്ചേക്കും. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചൂണ്ടിക്കാട്ടി വിവരാവകാശ നിയമം വഴി പുറത്തുവിട്ട പേജുകൾ മാത്രമേ ദേശീയ വനിത കമീഷനും കൈമാറൂവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.