റബറിൻെറ പ്രതാപം​ തിരിച്ചുവരുന്നു; ആറു വർഷത്തെ മികച്ച വില

കോട്ടയം: കർഷകർക്ക് പ്രതീക്ഷ നൽകുന്നവിധം റബർ വില ആറു വർഷത്തെ മികച്ച നിലയിലേക്ക് ഉയർന്നു.ആർ.എസ്.എസ് നാലാം ഗ്രേഡ് റബറിന് കോട്ടയം മാർക്കറ്റിൽ 163 രൂപ ലഭിച്ചു. ഇതിന്​ മുമ്പ് 2014 ജനുവരി ഒന്നിനാണ് റബറിന്​ മികച്ച വില രേഖപ്പെടുത്തിയത്. അന്ന്​ 163.50 രൂപയായിരുന്നു.

ബാങ്കോക്ക് വിപണിയിൽ റബർ വില 179 രൂപയിലെത്തി. വരും ദിവസങ്ങളിൽ രാജ്യാന്തര വില വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. കഴിഞ്ഞ എട്ട്​ വർഷമായി കേരളത്തിലെ റബർ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്​. വരും ദിവസങ്ങളിൽ റബർ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാണ് സാധ്യത.

റബർ വിലയിലെ സർവകാല റെക്കോർഡ് 243 രൂപയാണ് (കോട്ടയം)​. 2011 ഏപ്രിൽ അഞ്ചിനായിരുന്നുവത്​. കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്​ 2016 ​ഫെബ്രുവരി എട്ടിനാണ്​. 91 രൂപയിലേക്കാണ്​ അന്ന്​ വില താഴ്​ന്നത്​.

Tags:    
News Summary - The glory of rubber returns; Six year best price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.